പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്; ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാവാന്‍ കൂടുതല്‍ സമയം വേണമെന്ന് നടി അമലപോള്‍

Posted on: December 19, 2017 2:25 pm | Last updated: December 19, 2017 at 2:25 pm

കൊച്ചി: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത നികുതി വെട്ടിച്ച കേസുമായി ബന്ധപ്പെട്ട് നടി അമലാപോള്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരായില്ല. ഇന്ന് ഹാജരാകണമെന്ന് കാണിച്ച് അമലയ്ക്കും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്താനായിരുന്നു നിര്‍ദേശം.

എന്നാല്‍ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് അമലാ പോള്‍ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. ഷൂട്ടിംഗ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അമല സമയം നീട്ടി ചോദിച്ചത്.

സമാന കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയെയും അടുത്ത ദിവസം ചോദ്യം ചെയ്യുമെന്നാണ് വിവരം.