Connect with us

National

രാജ്യത്തെ പകുതി സംസ്ഥാനളും ബിജെപി ഒറ്റക്ക് ഭരിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ കൂടി ഭരണം പിടിച്ചതോടെ രാജ്യത്ത് ബിജെപി ഒറ്റക്ക് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 14 ആയി. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 18 സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്നു. ആകെയുള്ള 28 സംസ്ഥാനങ്ങളില്‍ 18ലും ഭരണം പിടിച്ചതോടെ രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങളും ബിജെപി ഭരണത്തിലായി.

അരുണാചല്‍ പ്രദേശ്, ആസ്സാം, ചത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബിജെപി ഒറ്റക്ക് ഭരണം നടത്തുന്നത്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ജമ്മു കാശ്മീര്‍, നാഗാലാന്‍ഡ്, സിക്കിം സംസ്ഥാനങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിക്കാണ് ഭരണം.

ഡല്‍ഹി, കര്‍ണാടക, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മിസ്സോറാം, മേഘാലയ, ത്രിപുര തുടങ്ങിയ സംസ്ഥാങ്ങളിലാണ് ബിജെപി ഇതര കക്ഷികള്‍ ഭരണം നടത്തുന്നത്.

 

Latest