ഹണിട്രാപ്പില്‍ കുടുക്കന്‍ പാക്ശ്രമം; ഇന്ത്യന്‍ ഉദ്യോഗസ്ഥരെ മടക്കി വിളിച്ചു

Posted on: December 17, 2017 12:58 pm | Last updated: December 18, 2017 at 10:53 am

ന്യൂഡല്‍ഹി: മൂന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കാന്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഇന്ത്യന്‍ എംബസിയിലെ മൂന്ന് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി രഹസ്യവിവരങ്ങള്‍ ചോര്‍ത്താനായിരുന്നു പാക് പദ്ധതി. തുടര്‍ന്ന് മൂന്ന് ഉദ്യോസ്ഥരെയും ഇന്ത്യ തിരിച്ച് വിളിച്ചുവെന്നാണ് വിവരം.

സുപ്രധാന വിവരങ്ങള്‍ ചോരുന്നതിന് മുമ്പ്തന്നെ ഇതുസംബന്ധിച്ച സൂചന ലഭിച്ചതിനാല്‍ ഐ.എസ്.ഐ നീക്കം നടക്കാതെപോയതായും റിപ്പോര്‍ട്ട് പറയുന്നു. തിരിച്ച് വിളിക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പാളിച്ചയുണ്ടായിട്ടില്ലെന്നാണ് പ്രഥാമിക അന്വേഷണത്തില്‍ വ്യക്തമായത്. ഇവര്‍ അന്വേഷണവുമായി സഹകരിച്ചുവരികയാണ്. ഇവരെ ഇനി പാകിസ്താനിലേക്ക് അയക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.