ഗുജറാത്ത്: നാല് നിയമസഭാ മണ്ഡലങ്ങളിലെ ആറു ബൂത്തുകളില്‍ റീപോളിംഗ് തുടരുന്നു

Posted on: December 17, 2017 12:27 pm | Last updated: December 17, 2017 at 1:52 pm

അഹമ്മദാബാദ്: വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകളെ തുടര്‍ന്ന് ഗുജറാത്തിലെ നാലു നിയമസഭാ മണ്ഡലങ്ങളിലെ ആറു ബൂത്തുകളില്‍ റീപോളിങ് തുടരുന്നു. റീപോളിങ് സാങ്കേതിക കാരണങ്ങളാലാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം. ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി മത്സരിക്കുന്ന മണ്ഡലത്തിലും റീ പോളിംഗ് നടക്കുന്നുണ്ട്.

വിസ്‌നഗര്‍, ബെച്ചറാജി, മൊദാസ, വെജല്‍പൂര്‍, വത്വ,സജമാല്‍പൂര്‍ഖാദിയ, സാല്‍വി, സന്‍ഖേദ തുടങ്ങിയ സ്‌റ്റേഷനുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണാനും കമ്മീഷന്‍ തീരുമാനിച്ചു. മോക്ക് പോളിങ് സമയത്ത് രേഖപ്പെടുത്തിയ വോട്ടുകള്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ നീക്കം ചെയ്യാതിരുന്നതാണ് ഇതിന് കാരണം.

ഡിസംബര്‍ 9,14 എന്നീ ദിവസങ്ങളിലായിട്ടായിരുന്നു ഗുജറാത്തിലെ തിരഞ്ഞെടുപ്പ്.നാളൊയണ് ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശലിലേയും വോട്ടെണ്ണല്‍.