രാഹുലിന് കോണ്‍ഗ്രസിന്റെ അഴിമതിക്കറ മാറ്റാനാകില്ലെന്ന് ബിജെപി

Posted on: December 16, 2017 8:50 pm | Last updated: December 17, 2017 at 12:42 pm

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കുന്നത് അത്രവലിയ സംഭവമൊന്നുമല്ലെന്ന് ബിജെപി. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് എത്രവലിയ ആളുകള്‍ വരുമ്പോഴും അഴിമതിക്കറ പുരണ്ട അവരുടെ പ്രവര്‍ത്തന വഴികളില്‍ വ്യത്യാസമൊന്നും ഉണ്ടാകില്ലെന്നു ബിജെപി പരിഹസിച്ചു. പാര്‍ട്ടി അധ്യക്ഷ സ്ഥാനമേറ്റെടുത്ത് നടത്തിയ പ്രസംഗത്തില്‍ ബിജെപിയെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയെ ഉദാഹരിച്ചായിരുന്നു ബിജെപി വക്താവ് സാംപിത് പാത്രയുടെ മറുപടി. ഒരു കാലത്ത് കോണ്‍ഗ്രസ് പിന്തുണച്ചിരുന്ന വ്യക്തിയായിരുന്ന മധു കോഡയെന്ന് പറഞ്ഞ പാത്ര, അഴിമതിയുെട പിടിയില്‍നിന്നു കോണ്‍ഗ്രസിന് ഒരിക്കലും മുക്തിയില്ലെന്നും അഭിപ്രായപ്പെട്ടു.