കുട്ടികളെ പുഴയിലെറിഞ്ഞുകൊന്ന അമ്മക്ക് ഇരട്ട ജീവപര്യന്തം

Posted on: December 16, 2017 7:08 pm | Last updated: December 17, 2017 at 12:42 pm
SHARE

പറവൂര്‍: കുട്ടികളെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മക്ക് ഇരട്ട ജീവപര്യന്തവും 5000 രൂപ പിഴയും. കാമക്കുടി സ്വദേശി സിന്ധു മൈക്കിളിനാണ് പറവൂര്‍ അഡീഷനല്‍ കോടതി ശിക്ഷ വിധിച്ചത്.

2015 ഡിസംബറിലാണ് സംഭവം. 4,7 വയസുള്ള കുട്ടികളേയാണ് സിന്ധു പുഴയിലെറിഞ്ഞ്‌കൊന്നത്. ആത്മഹത്യക്ക് ശ്രമിച്ചതായിരുന്നെന്നാണ് സിന്ധുവാദിച്ചത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ സിന്ധുകുട്ടിയെ കൊലപ്പെടുത്തിയതായി മനസ്സിലാക്കുകയായിരുന്നു