അഭിഷേക് സിംഗ്‌വിക്കെതിരെ റിലയന്‍സിന്റെ മാനനഷ്ടക്കേസ്

Posted on: December 16, 2017 10:15 am | Last updated: December 16, 2017 at 10:04 am

അഹമ്മദാബാദ്: കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വിക്കെതിരെ റിലയന്‍സിന്റെ മാനനഷ്ടക്കേസ്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പാണ് 5000 കോടി രൂപ ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് റിലയന്‍സ് ഗ്രൂപ്പിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നതാണ് ആരോപണം.

ഗുജറാത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിലയന്‍സ്, അദാനി, എസ്സാര്‍ എന്നിവ മൂന്നുലക്ഷം കോടി രൂപ അടയ്ക്കാനുണ്ട്’. ഇത് കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളിയവയില്‍പ്പെടും എന്നായിരുന്നു പ്രസംഗം. ഈ പരാമര്‍ശത്തിനെതിരെയാണ് റിലയന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്. മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതായി റിലയന്‍സ് വക്താവ് അറിയിച്ചു.