ഐഎസ്എല്‍: ഗോവ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം

Posted on: December 15, 2017 10:23 pm | Last updated: December 16, 2017 at 11:16 pm

ന്യൂഡല്‍ഹി: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഗോവ എഫ്.സിയ്ക്ക് തകര്‍പ്പന്‍ ജയം. ഡെല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഗോവ തകര്‍ത്തത്. കോറോ, ലാന്‍സറോട്ടെ, അഡ്രിയാന്‍ കൊലുങ്ക, അരാന എന്നിവര്‍ ഗോവയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ പ്രീതം കോട്ടാലിന്റെ വകയായി സെല്‍ഫ് ഗോളും അവരുടെ അക്കൗണ്ടില്‍ എത്തി. കാലു ഉചെയാണ് ഡല്‍ഹിയുടെ ആശ്വാസ ഗോള്‍ നേടിയത്.

ടൂര്‍ണമെന്റില്‍ എട്ടു ഗോളുകളുമായി ഗോവയുടെ കോറോയാണ് ടോപ് സ്‌കോറര്‍. ജയത്തോടെ 12 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. അഞ്ചു കളികളില്‍ നാലു തോല്‍വിയും ഒരു ജയവും മാത്രമുള്ള ഡല്‍ഹി ഒന്‍പതാം സ്ഥാനത്താണ്. ഡല്‍ഹിയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വി കൂടിയാണിത്. കഴിഞ്ഞ കളിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.