മന്‍മോഹന്‍സിംഗിനെതിരായി മോദിയുടെ പാക്ക് പരാമര്‍ശം; മാപ്പ് പറയണമെന്ന് പ്രതിപക്ഷം

  • പാകിസ്ഥാനുമായി ചേര്‍ന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മന്‍മോഹന്‍ സിംഗ് പദ്ധതിയിട്ടുവെന്ന ആരോപണം.
Posted on: December 15, 2017 6:22 pm | Last updated: December 16, 2017 at 9:21 am
SHARE

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പാകിസ്ഥാനുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പദ്ധതിയിട്ടുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം.

ഉച്ചയ്ക്ക ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോഴും കോണ്‍ഗ്രസ് പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തി. പാകിസ്ഥാനുമായി ചേര്‍ന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മന്‍മോഹന്‍ സിംഗ് പദ്ധതിയിട്ടുവെന്ന ആരോപണം പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതു തള്ളിയതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധം. പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദാണ് പ്രശ്‌നം സഭയ്ക്കു മുന്നില്‍ അവതരിപ്പിച്ചത്.

രാജ്യസഭയുടെ 10 മുന്‍ അംഗങ്ങളുടെ വിയോഗത്തിനു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ ശീതകാല സമ്മേളനത്തിനു തുടക്കം കുറിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here