ദാനവര്‍ഷം; ദുബൈ കെയറിന് യുഎ ഇ എക്‌സ്‌ചേഞ്ചിന്റെ ഒരു കോടി ദിര്‍ഹം

Posted on: December 13, 2017 8:35 pm | Last updated: December 13, 2017 at 8:35 pm

ദുബൈ: ദാനവര്‍ഷ പദ്ധതികളുടെ ഭാഗമായി ദുബൈ കെയറിന് യു എ ഇ എക്‌സ്‌ചേഞ്ചിന്റെ ഒരു കോടി ദിര്‍ഹം നല്‍കാന്‍ ധാരണ. ഇതുമായി ബന്ധപ്പെട്ട് യു എ ഇ എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാട്ടും ദുബൈ കെയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ താരിഖ് അല്‍ ഗുര്‍ഗും യു എ എക്‌സ്‌ചേഞ്ച് ഡയറക്ടര്‍ ബിനായ് ഷെട്ടിയുടെ സാനിധ്യത്തില്‍ കരാറില്‍ ഒപ്പുവെച്ചു.

യു എ ഇ എക്‌സ്‌ചേഞ്ചിന്റെ ഈ പ്രതിബദ്ധത ദുബൈ കെയേര്‍സിന്റെ ഭാവി പദ്ധതികളെ ഏറെ സഹായിക്കുമെന്നും വികസിത രാജ്യങ്ങളിലെ കുട്ടികളുടെയും യുവജനങ്ങളുടെയും ജീവിത നിലവാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇത് സഹായിക്കുമെന്നും താരിഖ് അല്‍ ഗുര്‍ഗ് അഭിപ്രായപ്പെട്ടു.

ഒരു ലിബറല്‍ ലോകം സൃഷ്ടിക്കാന്‍ വിദ്യാഭ്യാസം ഏറെ പങ്ക് വഹിക്കുന്നുണ്ടെന്നും പഠിക്കാനുള്ള അടിസ്ഥാന അവകാശം കുട്ടികള്‍ക്ക് ലഭിക്കാനും, ആഗോളതലത്തില്‍ വിവിധ പദ്ധതികള്‍ വഴി ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുമായി ദുബൈ കെയറുമായുള്ള സഹകരണം സഹായിക്കുമെന്ന് യു എ എക്‌സ്‌ചേഞ്ച് സി ഇ ഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീസിന്റെ ഭാഗമായ ദുബൈ കെയേര്‍സിന്റെ പങ്കാളിത്തത്തില്‍ തങ്ങള്‍ ഏറെ അഭിമാനിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.