ഓഖി ചുഴലിക്കാറ്റ്: ഇന്നു കണ്ടെത്തിയത് 12 മൃതദേഹങ്ങള്‍, മരണം 65

Posted on: December 13, 2017 7:03 pm | Last updated: December 14, 2017 at 11:31 am

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍ മരണം 65 ആയി. കോഴിക്കോട് കാപ്പാട് തീരത്തുനിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്ന് മാത്രം 12 മൃതദേഹങ്ങള്‍ കണ്ടെത്തി.

കൊച്ചിയില്‍നിന്നും ബേപ്പൂരില്‍നിന്നും കാപ്പാടുനിന്നുമായി പത്ത് മൃതദേഹങ്ങളും കൊടുങ്ങല്ലൂരിലും പൊന്നാനിയിലും ഓരോ മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കണ്ടെടുത്തിരുന്നു. കോഴിക്കോട് ഏഴും താനൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ ഒന്നു വീതവും മൃതദേഹങ്ങളാണു ലഭിച്ചത്.

മലപ്പുറം ജില്ലയുടെ തീരപ്രദേശത്തുനിന്നു മൂന്നു മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. ഫിഷറീസ് വകുപ്പിന്റെ സുരക്ഷാ ബോട്ടിനു പുറമെ മറ്റൊരു മീന്‍പിടിത്ത ബോട്ട് വാടകയ്‌ക്കെടുത്ത് തീരദേശ പൊലീസ് പരിശോധന നടത്തുന്നുണ്ട്.