രോഹിതിന് ഡബിള്‍; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Posted on: December 13, 2017 2:12 pm | Last updated: December 13, 2017 at 7:35 pm

മൊഹാലി: ഡബിള്‍ സെഞ്ച്വറിയുമായി രോഹിത് ശര്‍മ തകര്‍ത്താടിയപ്പോള്‍ ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത അന്‍പത് ഓവറില്‍ നാല് വിക്കറ്റിന് 392 റണ്‍സാണ് അടിച്ചുകൂട്ടിയത്.

മൂന്നാം ഏകദിന ഡബിള്‍ സെഞ്ച്വറി കുറിച്ച രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 153 പന്തില്‍ 12 സിക്‌സറുകളും 13 ബൗണ്ടറികളും ഉള്‍പ്പെടുന്നതാണ് രോഹിതിന്റെ ഇന്നിംഗ്‌സ്.

ശ്രേയസ് അയ്യര്‍ 88ഉം ധവാന്‍ 68ഉം റണ്‍സെടുത്ത് രോഹിതിന് ഉറച്ച പിന്തുണ നല്‍കി. 67 പന്തില്‍ 68 റണ്‍സെടുത്ത ധവാനെ പതിരാന പുറത്താക്കി. രോഹിതും ധവാനും ചേര്‍ന്ന് ഓപണിംഗ് വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു.