ഓഖി ദുരന്തം: ഒൻപത് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

Posted on: December 12, 2017 3:13 pm | Last updated: December 13, 2017 at 8:49 am

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെ ഒൻപത് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.

കോഴിക്കോട് കടലില്‍ കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നടത്തിയ തിരച്ചിലിൽ എട്ട് മൃതദേഹങ്ങളും വെള്ളയിൽ ബീച്ചിൽ ഒരു മൃതദേഹവുമാണ് കണ്ടെത്തിയത്. ഇതില്‍ നാല് മൃതദേഹങ്ങള്‍ ബേപ്പൂര്‍ തീരത്ത് എത്തിച്ചു.

രാവിലെ താനൂര്‍,പരപ്പനങ്ങാടി ഭാഗത്ത് നിന്ന് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു.