സംതൃപ്തി നല്‍കുന്ന വിധിയെന്ന് ബി സന്ധ്യ; നീതി നിഷേധിക്കപ്പെട്ടെന്ന് ആളൂര്‍

Posted on: December 12, 2017 12:11 pm | Last updated: December 12, 2017 at 2:28 pm

കൊച്ചി: ജിഷാ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സംതൃപ്തി നല്‍കുന്നതാണെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എഡിജിപി ബി സന്ധ്യ. കൃത്യമായി ജോലി ചെയ്തതിന്റെ ഫലമാണ് ഈ വിധി. അന്വേഷണ സംഘത്തിന് അഭിനന്ദനങ്ങളെന്നും സന്ധ്യ പറഞ്ഞു.

അതേസമയം, പരമാവധി ശിക്ഷ വിധിക്കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി ആവശ്യപ്പെട്ടു. വധശിക്ഷ ഒഴിവാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബിഎ ആളൂര്‍ പറഞ്ഞു. നീതി നിഷേധിക്കപ്പെട്ടെന്നും കുറഞ്ഞ ശിക്ഷക്കായി വാദിക്കുമെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.