Connect with us

National

ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ ഒരു രൂപ പോലും എടുക്കന്നില്ലെന്ന് സര്‍ക്കാര്‍

Published

|

Last Updated

കൊച്ചി: ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ ഒരു രൂപ പോലും എടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.

ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനവും ബോര്‍ഡിന്റെ വരുമാനവും ഖജനാവിലേക്ക് അടക്കുന്നില്ല. സംസ്ഥാനത്തെ ദേശസാല്‍കൃത ബാങ്കുകളിലെയും ഷെഡ്യൂള്‍ഡ് ബാങ്കുകളിലെയും ബോര്‍ഡിന്റെ അക്കൗണ്ടുകളിലാണ് ഈ തുക നിക്ഷേപിക്കുന്നത്. ബോര്‍ഡിന്റെ വരുമാനത്തിലോ ചെലവിലോ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും കോടതിയെ ബോധിപ്പിച്ചു.

ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക നേട്ടത്തിലാണ് സര്‍ക്കാരിന് താല്‍പര്യമെന്ന ആരോപണം ആസൂത്രിതമായ അജണ്ടയുടെ ഭാഗമാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എ. പത്മകുമാറിനെയും ബോര്‍ഡംഗമായി കെപി ശങ്കരദാസിനെയും നിയമിച്ചതിനെതിരെ രാഹുല്‍ ഈശ്വര്‍ നല്‍കിയ ഹര്‍ജിക്കു മറുപടിയായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.