മാന്‍ഹട്ടനിലെ ബസ് ടെര്‍മിനലില്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

Posted on: December 11, 2017 8:04 pm | Last updated: December 12, 2017 at 9:24 am

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ മാന്‍ഹട്ടനിലെ ബസ് ടെര്‍മിനലില്‍ സ്‌ഫോടനം. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെയാണ് മാന്‍ഹട്ടനില്‍ ടൈംസ് സ്‌ക്വയറിന് സമീപത്തെ പോര്‍ട്ട് അതോറിറ്റി ബസ് ടെര്‍മിനലിലാണ് സ്‌ഫോടനമുണ്ടായത്.
പൊട്ടിത്തെറിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന.

അജ്ഞാതമായ ഉറവിടത്തില്‍ നിന്ന് 42ാം സ്ട്രീറ്റിലെ 8ാമത്തെ അവന്യൂവിലാണ് സ്‌ഫോടനമുണ്ടായതെന്ന് ന്യൂയോര്‍ക്ക് പൊലീസ് വകുപ്പിന്റെ ട്വീറ്റില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് പരിസരവാസികളെ പൊലീസിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു.