Connect with us

National

2023ലെ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകും

Published

|

Last Updated

ന്യൂഡല്‍ഹി: 2023ല്‍ നടക്കുന്ന പതിമൂന്നാമത് ഏകദിന ലോകകപ്പിനുളള വേദിയായി ഇന്ത്യയെ തിരഞ്ഞെടുത്തു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ വീണ്ടും ലോകകപ്പ് നടക്കുന്നത്. 2011ലാണ് ഇന്ത്യയില്‍ ലോകകപ്പ് നടന്നത്. അതില്‍ ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു.
ഇതാദ്യമായാണ് ഇന്ത്യയെ മാത്രമായി ഏകദിന ലോകകപ്പിനുളള വേദിയായി ഐസിസി തിരഞ്ഞെടുത്തിരിക്കുന്നത്.

അടുത്ത ലോകക്കപ്പ് 2019ലാണ്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
2011ന് പുറമെ 1996, 1987 എന്നീ വര്‍ഷങ്ങിലും ലോകകപ്പ് നടന്നത് ഇന്ത്യയിലായിരുന്നു.
2021ലെ ചാമ്ബ്യന്‍സ് ട്രോഫിക്കും ഇന്ത്യ വേദിയാകാന്‍ സാധ്യതയുണ്ട്.