മോദി അല്‍പ്പമെങ്കിലും പക്വത കാണിക്കണം; മന്‍മോഹന്‍ സിങ്

Posted on: December 11, 2017 6:27 pm | Last updated: December 12, 2017 at 9:13 am

ന്യൂഡല്‍ഹി : പാക്കിസ്ഥാനുമായി കൂട്ടുകൂടി ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അപക്വമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മോദിക്കെതരെ ശക്തമായ ഭാഷയിലാണ് മന്‍മോഹന്‍ പ്രതികരിച്ചത്.
ഇത്രയും ഉന്നതസ്ഥാനത്തിരിക്കുന്ന സാഹചര്യത്തില്‍ അല്‍പമെങ്കിലും പക്വത കാണിക്കാന്‍ പ്രധാനമന്ത്രി തയാറാകണം.

അല്ലാതെ മിഥ്യാധാരണകള്‍ പറഞ്ഞുപരത്താന്‍ സമയം കണ്ടെത്തുകയല്ല വേണ്ടത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ മഹത്വം കാത്തുസൂക്ഷിക്കാന്‍ വേണ്ടിയെങ്കിലും ഈ തെറ്റ് തിരിച്ചറിഞ്ഞ് മോദി രാജ്യത്തോടു മാപ്പു പറയുമെന്നാണു താന്‍ പ്രതീക്ഷിക്കുന്നതെന്നും മന്‍മോഹന്‍സിങ് പറഞ്ഞു.