വിദ്യാര്‍ഥികളിലെ അമിത വണ്ണം; വിദ്യാലയങ്ങള്‍ക്കരികിലെ ഫാസ്റ്റ് ഫുഡ് ഔട്‌ലെറ്റുകള്‍ നിരോധിച്ചേക്കും

Posted on: December 11, 2017 5:29 pm | Last updated: December 11, 2017 at 5:29 pm

ദുബൈ: കുട്ടികളിലുണ്ടാകുന്ന അമിത വണ്ണം ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ പരിസരത്തുള്ള ഫാസ്റ്റ് ഫുഡ് ഔട്‌ലെറ്റുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. 2020 ഓടുകൂടി, കുട്ടികളിലുണ്ടാകുന്ന അമിതവണ്ണത്തെ ശരീര ഘടന അനുസരിച്ചു 15 ശതമാനമാക്കി കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഫാസ്റ്റ് ഫുഡ് ഔട്‌ലെറ്റുകളെ നിയന്ത്രിക്കുന്നത്. വിദ്യാലയങ്ങളുടെ സമീപത്തെ ഫാസ്റ്റ് ഫുഡ് ഔട്‌ലെറ്റുകളെ നിയന്ത്രിക്കുന്നത് വിജയകരമായ പദ്ധതിയാണെന്നാണ് അമിത വണ്ണത്തെ തടയാനുള്ള പഠനങ്ങളില്‍ തെളിയുന്നത്.

വിദ്യാഭ്യാസ പ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും ഉള്‍പെടുത്തി രോഗത്തെ തടയുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അരികിലെ ഭക്ഷ്യ ശാലകളെ നിയന്ത്രിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ പറഞ്ഞു.