ഓഖി ; മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

Posted on: December 10, 2017 4:22 pm | Last updated: December 11, 2017 at 10:18 am
SHARE

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മിനിക്കോയ് തീരത്തിനടുത്ത് നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലില്‍ കൊച്ചിയിലെ വൈപ്പിന്‍ ഭാഗത്ത് നിന്നും മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ 41 ആയി. ഇതില്‍ 32 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. ഇനി പത്ത് മതദേഹം കൂടി തിരിച്ചറിയാനുണ്ട്.

ലക്ഷദ്വീപില്‍ കുടുങ്ങിയ 207 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ചു. 15 ബോട്ടുകളിലായിട്ടാണ് ഇവര്‍ എത്തിയത്. എത്തിയവരില്‍ അവശരായ ഒമ്ബത് പേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തിരിച്ചെത്തിയവരില്‍ 27 പേര്‍ മലയാളികളാണ്. ബാക്കിയുള്ളവരില്‍ ഭൂരിഭാഗം പേരും തമിഴ്‌നാട്ടുകാരും.

LEAVE A REPLY

Please enter your comment!
Please enter your name here