പി.വി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കും: ടിപി രാമകൃഷ്ണന്‍

Posted on: December 10, 2017 12:57 pm | Last updated: December 11, 2017 at 9:54 am

തിരുവനന്തപുരം : പി.വി.അന്‍വര്‍ എംഎല്‍എയുടെ തൊഴില്‍ നിയമലംഘനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍.
എന്നാല്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും നടപടി സ്വീകരിക്കുന്നത് വാര്‍ത്തകളുടെ അടിസ്ഥാനത്തിലെന്നും മന്ത്രി വിശദീകരിച്ചു. പി.വി.അന്‍വര്‍ മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കാന്‍ ആര്‍ഡിഒ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു.

ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.തടയണയുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ഉള്‍പ്പെടുത്തി കലക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും

.