ഉദ്ധവ് താക്കറെക്കെതിരെ ഭീഷണിയുമായി ശിവസേനാ നേതാവ് നാരായണ്‍ റാണെ

Posted on: December 10, 2017 12:18 pm | Last updated: December 11, 2017 at 9:53 am

മുംബൈ : പലതും വിളിച്ചു പറഞ്ഞാല്‍ മറ്റു പലതും വെളിപ്പെടുത്തുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ ശിവസേനാ നേതാവുമായ നാരായണ്‍ റാണെ രംഗത്ത്. ഉദ്ധവും കുടുംബവും ബാല്‍ താക്കറെയെ മാനസികമായി പീഡിപ്പിക്കുന്നത് താന്‍ കണ്ണുകൊണ്ട് കണ്ടിട്ടുണ്ടെന്നും നാരായണ്‍ റാണെ വ്യക്തമാക്കി.

ബാല്‍ താക്കറെയെ താന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന ഉദ്ധവ് താക്കറെയുടെ ആരോപണത്തിന് മറുപടി പറയുമ്പോഴാണ് നാരായണ്‍ റാണെ മറുവെടി പൊട്ടിച്ചത്. ഉദ്ധവും കുടുംബവും എങ്ങനെയാണ് ബാലാസാഹിബിനെ (ബാല്‍ താക്കറെ) പീഡിപ്പിച്ചിരുന്നതെന്ന് കണ്ണുകൊണ്ട് കണ്ടിട്ടുള്ളയാളാണ് ഞാന്‍. എനിക്കെതിരായ ഗൂഢാലോചനയും വിടുവായത്തവും അവസാനിപ്പിച്ചില്ലെങ്കില്‍ എല്ലാം വെളിപ്പെടുത്തും നാരായണ്‍ റാണെ പറഞ്ഞു.