വിശാലിന്റെ പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറെ നീക്കം ചെയ്തു

Posted on: December 9, 2017 7:23 pm | Last updated: December 9, 2017 at 7:23 pm

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നടന്‍ വിശാലിന്റെ പത്രിക തള്ളിയ ഓഫീസറെ തിരഞ്ഞെടുപ്പു കമ്മീഷന്‍ നീക്കം ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍ കെ.വേലുസാമിയെ ആണ് നീക്കം ചെയ്തത്. പകരം പ്രവീണ്‍ പി.നായരെ നിയമിച്ചു.

വിശാലിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുന്ന പത്തുപേരില്‍ രണ്ടുപേര്‍ തങ്ങളുടെ ഒപ്പ് വ്യാജമാണെന്ന് അറിയിച്ചുവെന്ന് ആരോപിച്ചാണ് ഓഫീസര്‍ പത്രിക തള്ളിയത്. വിശാലിനെ പിന്താങ്ങിയ സുമതി, ദീപന്‍ എന്നിവര്‍ തനിക്കുമുന്നില്‍ നേരിട്ട് ഹാജരായെന്നാണ് വരണാധികാരി വേലുസ്വാമിയുടെ വിശദീകരണം.