കെഎസ്ആര്‍ടിസി വോള്‍വോ ബസ് കാറിലിടിച്ച് രണ്ട് പേര്‍ മരിച്ചു

Posted on: December 9, 2017 9:43 am | Last updated: December 9, 2017 at 12:27 pm

ചേര്‍ത്തല: ദേശീയ പാത പതിനൊന്നാം മൈലില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസ് കാറിലിടിച്ച് രണ്ട് പേര്‍ മരിച്ചു. തണ്ണീര്‍ മുക്കം സ്വദേശി ഹരീഷ്, കഞ്ഞിക്കുഴി സ്വദേശി ശിവറാം എന്നിവരാണ് മരിച്ചത്.

എറണാകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ്, ഇടറോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറിയ കാറില്‍ ഇടിക്കുകയായിരുന്നു. ഹരീഷ് കാറിന്റെ ഡ്രൈവറായിരുന്നു. കാറില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയാണ് ശിവറാം മരിച്ചത്.