തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഇനിമുതല്‍ സ്വന്തം വൈദ്യുതിയില്‍ പ്രവര്‍ത്തിക്കും

Posted on: December 8, 2017 11:03 pm | Last updated: December 8, 2017 at 11:03 pm
തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ സോളാര്‍ പാനല്‍ കലക്ടര്‍ ജീവന്‍ ബാബു കമ്മീഷന്‍ ചെയ്യുന്നു

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഇനിമുതല്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചായിരിക്കും ഓഫീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. ഇതിനുള്ള സൗരോര്‍ജ പാനല്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു ഉത്ഘാടനംചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി ഫൗസിയ അധ്യക്ഷത വഹിച്ചു. 13.2 ലക്ഷം രൂപ ചെലവിലുള്ള ലോക ബാങ്കിന്റെ സഹായത്തോടെയുള്ള പദ്ധതിയാണ് ഇന്നലെ മുതല്‍ തുടക്കമായത്.
20 കിലോവാട്ട്‌സിന്റെ ഓണ്‍ഗ്രിഡ് സോളാര്‍പാനലാണ് പഞ്ചായത്ത് ബില്‍ഡിംഗില്‍ സ്ഥാപിച്ചത് പഞ്ചായത്ത് ഓഫീസാവശ്യത്തിനുള്ള വൈദ്യുതി ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബിക്ക് കൈമാറുകയാണ് ചെയ്യുക.

കെഎസ്ഇബി വര്‍ഷത്തിലൊരിക്കല്‍ മിച്ചം വരുന്ന വൈദ്യുതിയുടെ തുക കണക്കാക്കി പഞ്ചായത്തിന് കൈമാറും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ സുകുമാരന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ ബാവ, കെ റീത്ത, പഞ്ചായത്ത് അംഗങ്ങളായ കെ കെ അമീര്‍, എം ശഹര്‍ബ, കെ വി തഹ്‌സീറ, പി വി പത്മജ, കെ എസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സഹജന്‍, പഞ്ചായത്ത് സെക്രട്ടറി സി കെ ശ്രീകുമാര്‍ പ്രസംഗിച്ചു. എ ജി സറീന സ്വാഗതം പറഞ്ഞ