ലക്ഷദ്വീപില്‍ 180 മത്സ്യത്തൊഴിലാളികളെ നാവികസേന കണ്ടെത്തി

Posted on: December 8, 2017 9:11 am | Last updated: December 8, 2017 at 2:02 pm
SHARE

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ 180 മത്സ്യത്തൊഴിലാളികളെ ലക്ഷദ്വീപ് തീരത്തുനിന്ന് നാവികസേന കണ്ടെത്തി. ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ നിന്നാണ് നാവിക സേന മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

നാവികസേനയുടെ ഐഎന്‍എസ് കല്‍പേനി നടത്തിയ തിരച്ചിലിലാണ് അവരെ കണ്ടെത്തിയത്. 17 ബോട്ടുകളിലായാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മത്സ്യത്തൊഴിലാളികളുടെ സംഘവും ഐഎന്‍എസ് കല്‍പേനിയില്‍ തിരച്ചിലിനായി പുറപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here