ഏഴുമിനിറ്റിനിടെ മൂന്ന് ഗോള്‍; ആവേശമായി ചെന്നൈ കൊല്‍ക്കത്ത മത്സരം

Posted on: December 7, 2017 8:46 pm | Last updated: December 7, 2017 at 10:27 pm

ചെന്നൈ: ഏഴു മിനിറ്റിനിടെ മൂന്നു ഗോളുകള്‍ പിറന്ന ആവേശമത്സരത്തിനൊടുവില്‍ ചെന്നൈയ് എഫ്.സിക്ക് വിജയം. ഇഞ്ചുറി ടൈമിലെ ഗോളില്‍ കൊല്‍ക്കത്തയെ ചെന്നൈ കീഴടക്കുകയായിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈയുടെ വിജയം.
65 മിനിറ്റിന് ശേഷമാണ് മുഴുവന്‍ ഗോളുകളും ഗോളുകളും പിറന്നത്.ഇതോടെ ചെന്നൈ ഐ.എസ്.എല്ലിലെ മൂന്നാം വിജയവും വിലപ്പെട്ട മൂന്ന് പോയിന്റ്ും സ്വന്തമാക്കി.

നാല് മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്തയക്ക് ഇതുവരെ വിജയം കണ്ടെത്താനായിട്ടില്ല.