വിരണ്ടോടിയ പോത്ത് ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവഡോക്ടര്‍ മരിച്ചു

Posted on: December 7, 2017 1:02 pm | Last updated: December 7, 2017 at 1:02 pm

കോഴിക്കോട്: റോഡപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ മലപ്പുറം സ്വദേശി ഹര്‍ഷാദ് അഹ്മദ് (24) ആണ് മരിച്ചത്. ദേശീയപാത 66 ല്‍ പന്തീരാങ്കാവ് ചമ്പയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

ദേശീയപാതയിലൂടെ പോത്തിനെ നടത്തിച്ച് കൊണ്ടു പോകുമ്പോള്‍ കുതറി ഓടിയ പോത്ത് ഹര്‍ഷാദ് അഹ്മദ് സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചു. റോഡില്‍ തെറിച്ച് വീണ ഡോക്ടറുടെ ദേഹത്തു കൂടെ എതിരെ വന്ന ഇന്നോവ കാര്‍ കയറിയിറങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.