Connect with us

Kerala

ഓഖി അപ്രതീക്ഷിത ദുരന്തം; മുന്നറിയിപ്പ് ലഭിച്ചത് വൈകി: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കേരളം നേരിട്ടത് അപ്രതീക്ഷിത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറ്റാണ്ടില്‍ ആദ്യമായാണ് ഇത്രയും ശക്തമായ ചുഴലി കേരളത്തില്‍ അനുഭവപ്പെടുന്നത്. ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നേരത്തെ ലഭിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചുഴലി സംബന്ധിച്ച് ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. നവംബര്‍ 30ന് ഉച്ചക്ക് 12 മണിക്കാണ് ചുഴലിക്കാറ്റ് സംബന്ധിച്ച് ആദ്യം മുന്നറിയിപ്പ് ലഭിച്ചത്. അതുതന്നെ ന്യൂനമര്‍ദം ഉണ്ടെന്ന വിവരമാണ് ലഭിച്ചത്. നവംബര്‍ 28ന് ഒരു മുന്നറിയിപ്പും ലഭിച്ചിട്ടില്ല. 29ന് പകല്‍ 2.30ന് മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് ലഭിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മൂന്ന് ദിവസം മുമ്പെങ്കിലും മുന്നറിയിപ്പ് ലഭിക്കേണ്ടിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ കേരളവും കേന്ദ്രവും സജീവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.