ജിസിസിക്ക് ബദലായി സൗദിയും യുഎഇയും പുതിയ കൂട്ടായ്മക്കൊരുങ്ങുന്നു

Posted on: December 5, 2017 7:14 pm | Last updated: December 5, 2017 at 9:37 pm

ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിസന്ധികള്‍ നിലക്കുന്നില്ല. ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിന് (ജിസിസി) ബദലായി സൗദി അറേബ്യയും യുഎഇയും പുതിയ സൈനിക സഖ്യം രൂപീകരിക്കും.

സാമ്പത്തികം, രാഷ്ട്രീയം, സൈനികം, വ്യാപാരം, സാംസ്‌കാരികം എന്നിവയില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ഇവര്‍ ധാരണയായി. യുഎഇ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഖത്തറിനെതിരെുയള്ള പ്രതിരോധം ജിസിസിയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. കുവൈത്തില്‍ ജിസിസി ഉച്ചകോടി ഇന്ന് നടന്നു.