14 മലയാളികള്‍ അടക്കം 72 പേരെ കൂടി രക്ഷപ്പെടുത്തി

Posted on: December 5, 2017 3:28 pm | Last updated: December 6, 2017 at 10:15 am

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പെട്ടുപോയ 72 പേരെ കൂടി കോസ്റ്റ്ഗാര്‍ഡ്
രക്ഷപ്പെടുത്തി. ഇതില്‍ 14 മലയാളികളും 58 തമിഴ്‌നാട്ടുകാരുമാണ്. ആറ് ബോട്ടുകളിലായി കടലില്‍ അകപ്പെട്ടവരാണിവര്‍. ലക്ഷദ്വീപിലെ ബിത്രക്ക് സമീപത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

കനത്ത കാറ്റില്‍ ദിശതെറ്റി ബോട്ടുകള്‍ ലക്ഷദ്വീപ് തീരത്ത് എത്തുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഇന്ധനവും കോസ്റ്റ് ഗാര്‍ഡ് നല്‍കി.

കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തില്‍ സ്വന്തം ബോട്ടുകളില്‍ നാട്ടിലേക്ക് മടങ്ങാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.