ഓഖി: സംസ്ഥാന സര്‍ക്കാര്‍ സമഗ്ര നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കും

Posted on: December 5, 2017 3:21 pm | Last updated: December 5, 2017 at 9:37 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റുമൂലമുണ്ടായ നാശനഷ്ടങ്ങള്‍ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്ര നഷ്ടപരിഹാര പാക്കേജിന് രൂപം നല്‍കും. നാളത്തെ മന്ത്രിസഭായോഗം പാക്കേജിന് അംഗീകാരം നല്‍കിയേക്കും. ജീവനോപാധികള്‍ നഷ്ടപ്പെട്ടതിനടക്കം സഹായം ലഭ്യമാക്കാനാണ് പാക്കേജ്.  ഇതിന്റെ വിശദാംശങ്ങള്‍ ഫിഷറീസ്, റവന്യൂ, ടൂറിസം മന്ത്രിമാര്‍ തയ്യാറാക്കും.

വീട് തകര്‍ന്നവര്‍, ഇപ്പോള്‍ ചികിത്സയിലുള്ളവര്‍, വള്ളം, ബോട്ട്, വല തുടങ്ങി മത്സ്യബന്ധനത്തിന് ഉപോയോഗിക്കുന്ന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കും സഹായം നല്‍കും. ഇത് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത മത്സ്യതൊഴിലാളികളുടെ കുടുംബങ്ങളുടെ കാര്യം പ്രത്യേകം പരിഗണിച്ചേക്കും.