ഒാഖി: സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി മരിച്ചു

Posted on: December 5, 2017 1:10 pm | Last updated: December 5, 2017 at 3:30 pm

തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 33 ആയി.

കടല്‍ക്ഷോഭത്തില്‍പ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുല്ലുവിള സുരപുരയിടം ഇരയമണ്‍ വെല്ലാര്‍ ഹൗസില്‍ രതീഷ് (30) ആണ് മരിച്ചത്.

വെള്ളിയാഴ്ചയാണ് അബോധാവസ്ഥയില്‍ രതീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വിഴിഞ്ഞം സ്വദേശി ജയന്‍ ആണ് മരിച്ച രണ്ടാമത്തെയാള്‍.