ശരത് യാദവിന്റെ രാജ്യസഭാംഗത്വം റദ്ദാക്കി

Posted on: December 5, 2017 10:31 am | Last updated: December 5, 2017 at 11:58 am

ന്യൂഡല്‍ഹി: ജെഡിയു വിമത നേതാക്കളായ ശരത് യാദവിന്റെയും അലി അന്‍വറിന്റെയും രാജ്യസഭാംഗത്വം റദ്ദാക്കി. ജെഡിയുവിന്റെ പരാതി പരിഗണിച്ച് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് ഇരുവരുടെയും രാജ്യസഭാംഗത്വം റദ്ദാക്കിയത്.

ജെഡിയു അംഗങ്ങളായ ശരദ് യാദവും അലി അന്‍വറും തങ്ങളുടെ പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ അയോഗ്യരാക്കുന്നതായാണ് ഉത്തരവില്‍ പറയുന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന വിഭാഗമാണ് യഥാര്‍ത്ഥ ജെഡിയു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും അയോഗ്യരാക്കിയത്.

ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ജെഡിയു പിളര്‍ന്നത്.