മന്ത്രി സുഹൈല്‍ മസ്‌റൂഇ ഒപെക് പ്രസിഡന്റ്

Posted on: December 4, 2017 10:11 pm | Last updated: December 4, 2017 at 10:11 pm

ദുബൈ: എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ പുതിയ പ്രസിഡന്റായി യു എ ഇ ഊര്‍ജ-വ്യവസായ മന്ത്രി സുഹൈല്‍ മുഹമ്മദ് ഫറജ് ഫാരിസ് അല്‍ മസ്‌റൂഇ ചുമതലയേറ്റു. ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണു പ്രാബല്യം. വിയന്നയില്‍ ചേര്‍ന്ന സമ്മേളനമാണ് പുതിയ പ്രസിഡന്റായി മന്ത്രി സുഹൈല്‍ മുഹമ്മദിനെ തിരഞ്ഞെടുത്തത്.

വിപണി സാഹചര്യങ്ങള്‍ വിലയിരുത്തിയതായും അടുത്ത വര്‍ഷം ആഗോള സമ്പദ്ഘടന സ്ഥിരത വീണ്ടെടുക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പിന്നീട് അറിയിച്ചു. ഒപെക്, ഒപെക് ഇതര രാജ്യങ്ങളുടെ സഹകരണം എണ്ണവിപണിയില്‍ സ്ഥിരത ഉറപ്പാക്കാന്‍ സഹായകരമാകുമെന്നാണു പ്രതീക്ഷയെന്നും പറഞ്ഞു.