Connect with us

National

കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ; ബില്‍ പാസാക്കി

Published

|

Last Updated

ഭോപ്പാല്‍: 12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാംത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പാസാക്കി. ഇന്ന് ചേര്‍ന്ന നിയമസഭ ഐക്യകണ്‌ഠേനയാണ് ബില്‍ പാസാക്കിയത്. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാംത്സംഗം ചെയ്യുന്നവര്‍ മനുഷ്യരല്ല. അവര്‍ ചെകുത്താന്‍മാരാണ് അവര്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. സംസ്ഥാനത്ത് ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ വിപ്ലവകരമായ നിയമനിര്‍മാണത്തിലേക്ക് കടന്നത്.

 

 

Latest