ആശ്വാസവാക്കുകളുമായി വിഎസ് പൂന്തുറയിലെത്തി

Posted on: December 4, 2017 11:40 am | Last updated: December 4, 2017 at 6:30 pm
SHARE


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളെ കാണാന്‍ വി എസ് അച്യുതാനന്ദന്‍ പൂന്തുറയിലെത്തി. മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വിഎസ് പറഞ്ഞു.

നേരത്തെ, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും പൂന്തുറയിലെത്തിയിരുന്നു. സംസ്ഥാന മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയ്ക്കും കടകംപള്ളി സുരേന്ദ്രനുമൊപ്പമാണ് പ്രതിരോധ മന്ത്രിയെത്തിയത്.
സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് പൂന്തുറയില്‍ ഉണ്ടായത്. പ്രതിരോധ മന്ത്രിക്കൊപ്പമെത്തിയ മന്ത്രിമാര്‍ മടങ്ങിപ്പോകണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.