ആര്‍ കെ നഗറില്‍ നടന്‍ വിശാല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Posted on: December 4, 2017 9:48 am | Last updated: December 4, 2017 at 9:48 am
SHARE

ചെന്നൈ: ജയലളിത അന്തരിച്ച ഒഴിവില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ ആര്‍ കെ നഗറില്‍ മത്സരിക്കുന്ന നടന്‍ വിശാല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാമാപുരത്തുള്ള എംജിആറിന്റെ വസതിയിലും തുടര്‍ന്ന് മറീന ബീച്ചിലുള്ള ജയലളിതയുടെ സമാധിയിലും സന്ദര്‍ശനം നടത്തിയ ശേഷമാകും വിശാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. ബിജെപി സ്ഥാനാര്‍ഥി കരു നാഗരാജും ഇന്ന് പത്രിക സമര്‍പ്പിക്കും.

അതേസമയം, രാഷ്ട്രീയ വൈരം മറന്ന് വൈക്കോയുടെ എംഡിഎംകെ, ഡിഎംകെ ക്ക് പിന്തുണ പ്രഖ്യാപിച്ചു. മരുതു ഗണേശാണ് ഡിഎംകെ സ്ഥാനാര്‍ഥി. നേരത്തേ സിനിമാ മേഖലയിലെ അഴിമതിയെ കുറിച്ച് രൂക്ഷമായി പ്രതികരിച്ച് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച വിശാല്‍ ആര്‍ കെ നഗറില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്ത്‌കൊണ്ടാണ് താന്‍ മത്സരിക്കുന്നതെന്ന് നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം വിശദമാക്കുമെന്ന് വിശാല്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here