കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരത്ത് എത്തി

Posted on: December 3, 2017 12:55 pm | Last updated: December 4, 2017 at 9:33 am

തിരുവനന്തപുരം: ഓഖി ചുഴലിയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ കേരളത്തില്‍ എത്തി. ഞായറാഴ്ച വൈകീട്ട് നാലരക്ക് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ മന്ത്രിയെ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടയമ്മ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വ്യോമ നാവിക സേനാ അധികൃതരുമായി രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് മന്ത്രി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പോകുന്ന മന്ത്രി തിങ്കളാഴ്ച വീണ്ടും തിരുവനന്തപുരത്ത് തിരിച്ചെത്തും. വിഴിഞ്ഞം, പൂന്തുറ, തുടങ്ങി കടലാക്രമണം ഉണ്ടായ സ്ഥലങ്ങള്‍ മന്ത്രി സന്ദര്‍ശിക്കും.