അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിനുള്ള നിയന്ത്രണം കേന്ദ്രം പിന്‍വലിച്ചു

Posted on: December 2, 2017 11:44 pm | Last updated: December 2, 2017 at 11:44 pm

ന്യൂഡല്‍ഹി: അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു. രാജ്യവ്യാപകമായി അലങ്കര മത്സ്യങ്ങളുടെ വില്‍പ്പന, പ്രദര്‍ശനം എന്നിവക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. ഭരണികളിലും അക്വോറിയങ്ങളിലും പ്രദര്‍ശിപ്പിക്കുന്ന 158 ഇനം മത്സ്യങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമായിരുന്നു കേന്ദ്ര പരിസ്ഥതി മന്ത്രാലം നേരത്തെ പ്രത്യേക വിജ്ഞാപനം പുറത്തിറക്കി നിരോധിച്ചിരുന്നത്.

രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് വിജ്ഞാപനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള 2016 ലെ നിയമത്തിന്റെ ചുവട് പിടിച്ചാണ് കേന്ദ്രം വിജ്ഞാപനം കൊണ്ടുവന്നത്. അലങ്കാര വളര്‍ത്തുമത്സ്യങ്ങളുടെ ആരോഗ്യം, ശുചിത്വം തുടങ്ങിയ ഉറപ്പാക്കുന്നതിനാണ് ഉത്തരവ് പുറത്തിറക്കുന്നതെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. അതേസമയം, വിജ്ഞാപനം പുറത്തുവന്നതോടെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അലങ്കാര മത്സ്യ വില്‍പ്പന പാടെ നിലച്ചിരുന്നു.