Connect with us

Kerala

കടലില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കടലില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ വിമാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

നേവി, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നീ വിഭാഗങ്ങളെയെല്ലാം ഏകോപിപ്പിച്ച് സര്‍ക്കാര്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വയം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്നും മത്സ്യത്തൊഴിലാളികളും ജനങ്ങളും സര്‍ക്കാരിനെ വിശ്വസിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

രക്ഷാപ്രവര്‍ത്തനം നടത്തുന്ന കപ്പലുകളില്‍ കയറാന്‍ തൊഴിലാളികള്‍ തയ്യാറാകാത്തത് പ്രയാസമുണ്ടാക്കുന്നുണ്ട്. തങ്ങളുടെ ബോട്ടുകള്‍ വിട്ട് വരാന്‍ ഇവര്‍ തയാറല്ല. ബോട്ടുകളും കൂടി കരക്കെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നാളെ രാവിലെ വരെ മഴതുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൊച്ചിയില്‍ നിന്നും പോയ 213 മത്സ്യബന്ധന ബോട്ടുകള്‍ ഇതുവരെ തിരിച്ചെത്തിയില്ല. കാണാതായവരെ കണ്ടെത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

 

Latest