Connect with us

Kerala

കന്നുകാലി കശാപ്പ് നിരോധനം: വിവാദ വിജ്ഞാപനം പിന്‍വലിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചേക്കും. വിജ്ഞാപനം പിന്‍വലിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഫയല്‍ നിയമന്ത്രാലയത്തിന് പരിസ്ഥിതി മന്ത്രാലയം അയച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇക്കഴിഞ്ഞ മെയ് 23നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കശാപ്പ് നിരോധമേര്‍പ്പെടുത്തി വിജ്ഞാപനമിറക്കിയത്. കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധനത്തിന്റെ പട്ടികയിലുണ്ടായിരുന്നത്.

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, ഉത്തരവിനെതിരെ പല സംസ്ഥാനങ്ങളിലും കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. വലിയ പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചു. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിന്‍വലിക്കുന്നത്.

Latest