Connect with us

Kerala

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഇന്ന് കേന്ദ്ര മന്ത്രിമാരെ കാണും

Published

|

Last Updated

കൊണ്ടോട്ടി: പുതിയ ഹജ്ജ് നയം കേരളത്തിന് പ്രതികൂല മായതിനാല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഡല്‍ഹിയില്‍ ഇന്ന് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരെ കാണും.
തുടര്‍ച്ചയായി ഹജ്ജിന് അപേക്ഷ നല്‍കിയവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കിയിരുന്നത് പുതിയ നയത്തില്‍ ഒഴിവാക്കപ്പെട്ടതിനു പുറമെ കരിപ്പൂരിന് ഹജ്ജ് എമ്പാര്‍ക്കേഷന്‍ തിരിച്ചു നല്‍കുകയുമുണ്ടായില്ല.അഞ്ചാം വര്‍ഷ അപേക്ഷകരായി 15,000 ത്തോളം പേരാണ് കേരളത്തിലുള്ളത്. 82 ശതമാനം ഹാജിമാരും മലബാര്‍ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ കൊച്ചിയെ തന്നെ എമ്പാര്‍ക്കേഷനായി നിലനിര്‍ത്തുന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

തുടര്‍ച്ചയായി അപേക്ഷിക്കുന്നവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം നല്‍കുക, ഹജ്ജ് എമ്പാര്‍ക്കേഷന്‍ കരിപ്പൂരിന് തിരിച്ചുനല്‍കുക എന്നീ പ്രധാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് കോളം സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനും അനുകൂല തീരുമാനം ഉണ്ടാക്കുന്നതിനും ചെയര്‍മാന്‍ കേന്ദ്ര ഹജ്ജ് കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, റാം വിലാസ് പാസ്വാന്‍ എന്നിവരെ കാണാന്‍ സമയം ചോദിക്കും.

 

Latest