Connect with us

National

17 വര്‍ഷം കസ്റ്റഡിയില്‍; ഒടുക്കം തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് മോചനവും

Published

|

Last Updated

ന്യൂഡല്‍ഹി: കൊലപാതക കേസുമായി ബന്ധപ്പെട്ട് പതിനേഴ് വര്‍ഷത്തോളം കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന വ്യക്തിയെ സുപ്രീം കോടതി തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് മോചിപ്പിച്ചു. ജിതേന്ദ്രകുമാര്‍ എന്നയാളെയാണ് കൊലപാതക കേസുമായി ബന്ധപ്പെട്ട് പതിനേഴ് വര്‍ഷം കസ്റ്റഡിയില്‍ വെച്ചതിന് ശേഷം തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് എ കെ ഗോയല്‍, ജസ്റ്റിസ് യു യു ലളിത് എന്നിവരടങ്ങിയ ബഞ്ച് വെറുതെ വിട്ടത്.

കേസില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് മോചിപ്പിച്ചത്. കുറ്റം ചെയ്തതിന് മതിയായ തെളിവുകളില്ലാതെ ശിക്ഷവിധിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ബഞ്ച് വ്യക്തമാക്കി. പ്രതി 17 വര്‍ഷമായി കസ്റ്റഡിയില്‍ കഴിയുകയാണെന്നും ബഞ്ച് കൂട്ടിച്ചേര്‍ത്തു. 1997ല്‍ നടന്ന ജെയ്ഭീര്‍ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജിതേന്ദ്ര കുമാറും ഭാര്യയും പോലീസ് പിടിയിലാകുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്.