ഗോകുലം കേരള എഫ് സി മാറ്റുരക്കുന്ന ഐ ലീഗ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Posted on: November 25, 2017 9:23 am | Last updated: November 25, 2017 at 10:59 am
SHARE

ലുധിയാന: പതിനൊന്നാമത് ഹീറോ ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് കിക്കോഫ്. ഉദ്ഘാടനപ്പോരില്‍ പഞ്ചാബ് ക്ലബ്ബ് മിനര്‍വയും കൊല്‍ക്കത്തന്‍ കരുത്തരായ മോഹന്‍ ബഗാനുമാണ് നേര്‍ക്കുനേര്‍.
സ്പാനിഷ് കോച്ച് യുവാന്‍ ലൂയിസ് പെരെസ് ഹെരേരയെ പുറത്താക്കി വാന്‍ഹെം ഖോജന്‍ സിംഗിനെ ഹെഡ് കോച്ചാക്കിയാണ് മിനര്‍വ പഞ്ചാബ് ഹോം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുന്നത്. യുവനിരയാണ് മിനര്‍വയുടെ കരുത്തെന്ന് ഖോജന്‍ സിംഗ് പറയുന്നു. ടീമിലെ ഭൂരിഭാഗം പേരും ഇരുപത് വയസിനടുത്താണ്.

സീസണില്‍ അഞ്ച് വിദേശ താരങ്ങളെയാണ് പുതുതായി ടീമിലെത്തിച്ചത്. ലാഗോയെ മാത്രമാണ് ടീമില്‍ നിലനിര്‍ത്തിയത്. ജപ്പാന്റെ തോഷിയ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി ടീമിലുണ്ട്. സെനഗലിന്റെ മധ്യനിരതാരം കാസിമാണ് ശ്രദ്ധേയ താരം – മണിപ്പൂരി സ്വദേശിയായ ഖോജന്‍ സിംഗ് പറയുന്നു.
സുഖ്‌ദേവ് സിംഗാണ് മിനര്‍വയുടെ നായകന്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ പഹര്‍ഹൗസുകള്‍ എന്ന വിശേഷണം പഞ്ചാബിന് തിരികെ നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് സുഖ്‌ദേവ് സിംഗ് പറഞ്ഞു. ഇരുപതാം നൂറ്റാണ്ടില്‍ പഞ്ചാബ് ഫുട്‌ബോള്‍ ശക്തമായിരുന്നു. കഴിഞ്ഞ നാല് വര്‍ഷം നോക്കൂ.
പതിയെ പഞ്ചാബിലെ ഫുട്‌ബോള്‍ ശക്തമായിക്കൊണ്ടിരിക്കുന്നതായി കാണാം. കുട്ടികള്‍ ഫുട്‌ബോളിനോട് വലിയ താത്പര്യം കാണിച്ചു തുടങ്ങിയിരിക്കുന്നു.

മോഹന്‍ ബഗാന്‍ കോച്ച് സഞ്‌ജോയ് സെന്‍ വിജയത്തുടക്കമിടാമെന്ന പ്രതീക്ഷയിലാണ്.
കഴിഞ്ഞ സീസണില്‍ മിനര്‍വയെ ബഗാന്‍ തോല്‍പ്പിച്ചിരുന്നു. ഇത്തരമൊരു പ്രകടനം ആവര്‍ത്തിക്കാമെന്ന കണക്ക് കൂട്ടലിലാണ് സഞ്‌ജോയ് സെന്‍.
പ്രീ സീസണില്‍ മികച്ച റിസള്‍ട്ടുകള്‍ ഉണ്ടാക്കുന്നതില്‍ ബഗാന്‍ പരാജയപ്പെട്ടിരുന്നു.
എന്നാല്‍, പരിശീലന മത്സരത്തിലെ ഫലം എന്തെന്ന് അന്വേഷിക്കരുത്.
ടീമിനുള്ള തയ്യാറെടുപ്പ് മാത്രമാണത്. പരിശീലന മത്സരത്തില്‍ എഫ് സി പൂനെ സിറ്റിയോട് 4-1ന് ബഗാന്‍ തോറ്റിരുന്നു. എന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തിയത് ബഗാനായിരുന്നു.

ഇന്ത്യന്‍ പരിശീലകര്‍ ഏഴ്

ഐ ലീഗിലെ ആറ് ടീമുകളെ പരിശീലിപ്പിക്കുന്നത് ഇന്ത്യക്കാര്‍. ഗോകുലം കേരള എഫ് സി, ചെന്നൈ സിറ്റി, ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, നെറോക, ഷില്ലോംഗ് ലജോംഗ് ക്ലബ്ബുകളാണ് നാടന്‍ പരിശീലകരില്‍ വിശ്വാസമര്‍പ്പിച്ചത്.
ഗോകുലം കേരള എഫ് സിയുടെ കോച്ച് ബിനോ ജോര്‍ജാണ്. ചെന്നൈ സിറ്റിയുടേത് വി സൗന്ദര്‍രാജനും.
ഖാലിദ് ജമീല്‍ ഈസ്റ്റ് ബംഗാളിനെയും സഞ്‌ജോയ് സെന്‍ മോഹന്‍ ബഗാനെയും പരിശീലിപ്പിക്കുന്നു. നെറോകയുടേത് ഗിഫ്റ്റ് റെയ്ഹാനും ഷില്ലോംഗ് ലജോംഗിന്റെത് ബോബി നോംഗ്‌ബെറ്റും. മിനര്‍വ പഞ്ചാബിന്റെ പരിശീലകന്‍ വാംഗെം കോജെന്‍ സിംഗ്.
ഇന്ത്യന്‍ ആരോസിന്റെ ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ്, ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ഉക്രൈന്‍കാരന്‍ മികോല ഷെവ്‌ചെങ്കോ എന്നിവരാണ് വിദേശ പരിശീലകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here