ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് അവഹേളനപരം: ചെന്നിത്തല

Posted on: November 23, 2017 12:05 pm | Last updated: November 23, 2017 at 4:18 pm
SHARE

കോട്ടയം: ഫോണ്‍കെണി കേസില്‍ ആരോപണ വിധേയനായ എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിസ്ഥാനത്ത് കൊണ്ടുവരുന്നത് ജനങ്ങളോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് സാംസ്‌കാരിക കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

കുറ്റം ചെയ്തിട്ടില്ല എന്ന് ശശീന്ദ്രന്‍ പോലും പറഞ്ഞിട്ടില്ല. എന്നിട്ടും അദ്ദേഹം കുറ്റക്കാരനല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പൊതുപ്രവര്‍ത്തകന്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാന്യത നഷ്ടപ്പെട്ട സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ രാജി. ആ സ്ഥിതി ഇന്നും അങ്ങനെ തന്നെ നില്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ശശീന്ദ്രന്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കത്തോട് യോജിപ്പില്ല. എല്‍ഡിഎഫ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാധ്യമവേട്ട തുടരുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here