Connect with us

Idukki

മൂന്നാര്‍ ഹര്‍ത്താലിനിടെ സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയേറ്റശ്രമം

Published

|

Last Updated

മൂന്നാര്‍: മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ റവന്യു-വനം വകുപ്പുകള്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച് മൂന്നാര്‍ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംഘര്‍ഷം. ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപകമായി കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. വിനോദ സഞ്ചാരികളുമായി പോയ വാഹനം തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചു.

ചാനല്‍ പ്രവര്‍ത്തകര്‍ക്കു നേരെയും കൈയേറ്റ ശ്രമം ഉണ്ടായി. വാഹനങ്ങള്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കൈയേറ്റ ശ്രമം.