Connect with us

Kerala

കൊല്ലം ജില്ലയില്‍ നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ എസ്ഡിപിഐ പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ കണക്കിലെടുത്ത് എസ്.ഡി.പി.ഐ ശനിയാഴ്ച കൊല്ലം ജില്ലയില്‍ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. പകരം സംസ്ഥാന വ്യാപകമായി പ്രധിഷേധ ദിനം ആചരിക്കും. വെള്ളിയാഴ്ച വൈകിട്ട് ചവറയില്‍ എസ്.ഡി.പി.ഐ ബഹുജന്‍ മാര്‍ച്ചിന് നേരെ നടന്ന അക്രമണത്തില്‍ പ്രതിഷേധിച്ചാണ് കൊല്ലം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.

എസ്.ഡി.പി.ഐ തെക്കന്‍ മേഖലാ ജാഥയ്ക്ക് സ്വീകരണം നല്‍കുന്നതിനുവേണ്ടി തയ്യാറാക്കിയ വേദിക്കും സി.പി.എം ഏരിയ സമ്മേളനം നടന്ന വേദിക്കും സമീപത്തായിരുന്നു ആക്രമണം. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. നേതാക്കള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി വാഹനങ്ങള്‍ക്കും കേടുവരുത്തിയിട്ടുണ്ട്. എന്നാല്‍ ചവറയില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കും. വാഹനങ്ങള്‍ തടയില്ലന്നും പൂര്‍ണമായും സമാധാനപരമായിരിക്കുമെന്നും അവര്‍ അറിയിച്ചു

 

Latest