നോട്ട് നിരോധനം ദുരന്തം; ഇരകളായ സാധാരണക്കാര്‍ക്കൊപ്പമെന്ന് രാഹുല്‍ ഗാന്ധി

Posted on: November 8, 2017 11:29 am | Last updated: November 8, 2017 at 2:36 pm
SHARE

ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ ദുരന്തമായിരുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനത്തിന്റെ ഇരകളായ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്കൊപ്പം നില കൊള്ളുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

സാധാരണക്കാരുടെ നിത്യജീവിതത്തിനും ജീവിത മാര്‍ഗ്ഗവുമാണ് പ്രധാനമന്ത്രിയുടെ ചിന്തയില്ലാത്ത പ്രവര്‍ത്തി കൊണ്ട് നഷ്ടമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് പ്രതിപക്ഷ കക്ഷികള്‍ കരിദിനമായി ആചരിക്കുകയാണ്.