മദ്യപിച്ച് വാഹനമോടിച്ച ഐജിയെ സസ്‌പെന്റ് ചെയ്തു

Posted on: October 31, 2017 2:20 pm | Last updated: October 31, 2017 at 2:20 pm

തിരുവനന്തപുരം: മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച ഐ.ജി ഇജെ ജയരാജിനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. അച്ചടക്ക ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങി.

കഴിഞ്ഞ ആഴ്ചയാണ് കൊല്ലം അഞ്ചലില്‍ വച്ച് മദ്യപിച്ച് വാഹനമോടിച്ചതിന് ഇന്റലിജന്‍സ് ഐ.ജി ജയരാജിനെയും ഡ്രൈവര്‍ സന്തോഷിനെയും പൊലീസ് പിടികൂടിയത്.
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനും ജോലിയിലെ അച്ചടക്കം പാലിക്കാത്തതിനും ഐജിക്കെതിരെ നടപടി വേണമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി